മോഹന്‍ലാലിന്‍റെ പരസ്യ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്;ഇതിനു പിന്നിൽ ശോഭന ജോര്‍ജ്

പ്രശസ്ത താരമായ മോഹന്‍ലാലിന്‍റെ പരസ്യ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള പരസ്യത്തിലാണ് മോഹന്‍ലാല്‍ ചക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി ചിത്രീകരിച്ചത്. ഇതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. വക്കീല്‍ നോട്ടീസില്‍ പറയുന്നത് ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ്. പരസ്യ ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറിയില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു.