Sunday, September 15, 2024
HomeCrimeട്യുഷന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

ട്യുഷന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി

പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ ട്യുഷന്‍ മാസ്റ്റര്‍ ഞെരമ്പ് മുറിച്ച് കൊലപ്പെടുത്തി. ഗൂഗിളിന്റെ സഹായത്തോടെയാണ് യുവാവ് കൊലപാതകം ആസുത്രണം ചെയ്തത്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 2013 ല്‍ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ ട്യുഷന്‍ എടുക്കാന്‍ വരാറുണ്ടായിരുന്നു. അതിനിടയില്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെടുകയും തന്റെ പ്രണയം യുവാവ് തുറന്ന പറയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചത് യുവാവിന്‍ സഹിക്കാനായില്ല. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കുറ്റത്തിന്‍ അധ്യാപകന്‍ കുറച്ച് കാലം ജയിലിലും കിടന്നു. ഈ പകയാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി യുവാവ് ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടിയെ കൊല്ലുവാന്‍ വേണ്ടിയുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുകയായിരുന്നു. ഒടുവിലാണ് കൈയിലെ ഞെരമ്പ് മുറിച്ചാല്‍ പെട്ടെന്ന് കൊലപ്പെടുത്താമെന്ന നിഗമനത്തില്‍ യുവാവ് എത്തിചേര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രവേശിക്കുകയും മാതാപിതാക്കള്‍ കിടക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടി, പെണ്‍കുട്ടിയുടെ മുറിയില്‍ പ്രവേശിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട് ഒരുമിച്ച മുറിയില്‍ കിടന്നിരുന്ന ഇളയ സഹോദരനുംഎഴുന്നേറ്റു.ഇതോടെ യുവാവ് സഹോദരനേയും ആക്രമിച്ചു. ബഹളം കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ ഒച്ചവെച്ചപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments