ബ്ലുവേയില്‍ ഗെയിമിനടിമപ്പെട്ട് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിനിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലേ ഭോപ്പാലിലാണ് കൊലയാളി ഗെയിം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തത്. ലോകത്താകമാനം ബ്ലു വേയില്‍ ഗെയിമിനടിമപ്പെട്ട് മരിക്കുന്ന കുട്ടികളുടെ നിരവധി കേസുകളാണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇന്ത്യയിലും ഇതിന്റെ നിരക്ക് കുറവല്ല. ഇതിനിടയിലാണ് ഭോപ്പാലില്‍ നിന്ന് ഈ ഞെട്ടിക്കുന്ന വാര്‍ത്തയും. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്വാതിക് ആണ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വാതിക് സദാ സമയവും മൊബൈലില്‍ വ്യാപ്രതനായിരുന്നുവെന്ന് സഹപാഠികള്‍ മൊഴി നല്‍കി. മാത്രമല്ല സ്വാതിക് വളരെ അസ്വസ്ഥനുമായിരുന്നു. തനിക്ക് കുറച്ച് കാര്യങ്ങള്‍ എത്രയും പെട്ടെന്ന് ചെയ്തു തീര്‍ക്കാനുണ്ടെന്ന് തങ്ങളോട് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നും പെട്ടെന്ന് സ്വാതികിനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായാറാഴ്ച രാവിലെയാണ് സ്വാതികിന്റെ മൃതദേഹം റെയില്‍ പാളത്തില്‍ നിന്ന് പൊലീസ് കണ്ടെടുക്കുന്നത്.
എന്നാല്‍ സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും പൊലീസ് കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നു വരുകയാണ്.
ബ്ലുവേയില്‍;വിദ്യാര്‍ത്ഥി ട്രെയിനിന് മുന്‍പില്‍ ചാടി
RELATED ARTICLES