എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി

പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടിയതോടെ എഐഎഡിഎംകെ എംഎല്‍എയുടെ വിവാഹം മുടങ്ങി.നാല്‍പ്പത്തിമൂന്നുകാരനായ തമിഴ്‌നാട്ടിലെ ഭവാനിസാഗര്‍ എംഎല്‍എ എസ് ഈശ്വരന്റെ വിവാഹമാണ് സെപ്റ്റംബര്‍ 12 നടത്താന്‍ നിശ്ചയിച്ചിരുന്നത്.തുടക്കം മുതല്‍ തന്നെ എംഎല്‍എയുടെ പ്രായക്കൂടുതലില്‍ പെണ്‍കുട്ടിക്ക് എതിര്‍പ്പുണ്ടായിരുന്നു.സപ്തംബര്‍ ഒന്നാം തിയ്യതി സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയ സന്ധ്യയെ കാണാതാവുകയായിരുന്നു. സഹോദരിയുടെ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരുപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. സന്ധ്യയുടെ അമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് തിരുപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയെന്നുള്ള വിവരമാണ് അറിഞ്ഞത്. ഈറോഡിലുള്ള ബെന്നാരി അമ്മന്‍ ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായിരിക്കെ ആയിരുന്നു പ്രതിശ്രുത വധുവിന്റെ ഒളിച്ചോട്ടം.മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ഉള്‍പ്പെടെ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കേണ്ട വിവാഹമായിരുന്നു ഇത്. അതേസമയം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മറ്റൊരു യുവതിയുമായി എംഎല്‍എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കള്‍ വിശദമാക്കി.