ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്

jalandhar Bishop

ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബിഷപ്പിന്‍റെ അറസ്റ്റ് തടയുന്നുവെന്നും കേസ് അട്ടിമറിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദം ഉണ്ടെന്നും ഉടന്‍ തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഈ ആഴ്ച അവസാനം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഐജി വിജയ്‌ സാക്കറെയുടെ വസതിയില്‍ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗം കഴിഞ്ഞ ദിവസം അന്വേഷണ പുരോഗതി വിലയിരുത്തി. അടുത്തയാഴ്ച ഒരു യോഗം കൂടി ചേര്‍ന്നതിനുശേഷമേ ബിഷപ്പിന്‍റെ അറസ്റ്റ് തീരുമാനിക്കുകയുള്ളൂവന്നു കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.