പെണ്‍കുട്ടികളെ തട്ടികൊണ്ട് വന്ന് വിവാഹം നടത്താന്‍ സഹായം ചെയ്യാമെന്ന് ബിജെപി എംഎൽഎ

തെലങ്കാന രാഷ്ട്ര സമിതി നേതാവ് മകളെ പീഡിപ്പിച്ച യുവാവിനെ വെട്ടിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടികൊണ്ട് വന്ന് വിവാഹം നടത്താന്‍ ആണ്‍കുട്ടികള്‍ക്ക് സഹായം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ ഗാട്ട്കോപ്പര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിജെപി വക്താവുമാണ് റാം ഖദം. ഗോകുലാഷ്ടമി ആഘോഷത്തോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ് റാം ഖാദിന്റെ വിവാദ പ്രസ്‌താവന. നിങ്ങളുടെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചാല്‍ ഞാന്‍ നൂറ് ശതമാനം നിങ്ങളെ സഹായിച്ചിരിക്കും. അതിന് ആദ്യമായി നിങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണം. അവര്‍ക്കും പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും പ്രണയാഭ്യര്‍ഥന നടത്തിയ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കുമെന്നാണ് എംഎല്‍എ പറഞ്ഞത്. ഇങ്ങനെ ആവശ്യമുണ്ടായല്‍ തന്നെ വിളിക്കാനായി ഫോണ്‍ നമ്ബറും എംഎല്‍എ നല്‍കി. റാം ഖദമിന്‍റെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്.