Wednesday, April 24, 2024
HomeNationalഡി.കെ ശിവകുമാർ അറസ്റ്റില്‍;കർണാടകയിൽ പ്രതിഷേധത്തിന്റെ തീജ്വാല ആളിപ്പടരുന്നു

ഡി.കെ ശിവകുമാർ അറസ്റ്റില്‍;കർണാടകയിൽ പ്രതിഷേധത്തിന്റെ തീജ്വാല ആളിപ്പടരുന്നു

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറസ്റ്റില്‍. ഹവാലാ ഇടപാട് കേസിലാണ് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ റെ എന്‍ഫോഴ്സ്മെന്‍റ്റ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടോടെയൊണ് ശിവകുമാറിനെ എന്‍ഫോര്‍ഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ഇന്നാലെ രാത്രി 8.40 ന് ഇഡി അറിയിക്കുകയായിരുന്നു. ശിവകുമാറിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ വേണ്ടിയായിരുന്നു അറസ്റ്റ് രാത്രിയിലേക്ക് നീട്ടിയത്. നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.ചോദ്യം ചെയ്യലിനോട് ശിവകുമാര്‍ സഹകരിക്കുന്നില്ലെന്നായിരുന്നു അറസ്റ്റില്‍ എന്‍ഫോഴ്സമെന്‍റ് നല്‍കിയ വിശദീകരണം.

ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സമെന്‍റ് ആരോപിച്ചിരിക്കുന്നത്. ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കര്‍ണാടകയില്‍ ഇന്ന് കോണ്‍ഗ്രസ് വ്യാപകമായി പ്രതിഷേധം നടത്തും. ശിവകുമാറിന് പിന്തുണയുമായി ജനതാദള്‍ എസും രംഗത്തെത്തി. വൊക്കലിഗ സമുദായ സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തും.അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെംഗളൂരു, മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു.

കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറിഞ്ഞു. ഇന്ന് സംസ്ഥാന വ്യാപക ബന്ദിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. 2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം എന്നാണ് എന്‍ഫോഴ്‌സ്‌മെന്‍റിന്‍റെ കണ്ടെത്തല്‍. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കേ​സി​ലാ​ണ് ശി​വ​കു​മാ​റി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​ നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശി​വ​കു​മാ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ല്‍​ നി​ന്നും പ​രി​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന ശി​വ​കു​മാ​റി​ന്‍റെ ആ​വ​ശ്യം ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി ശി​വ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യ​ലി​നു ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments