Thursday, April 25, 2024
HomeNationalസ്വര്‍ണം പവന് 29,120 രൂപയായി

സ്വര്‍ണം പവന് 29,120 രൂപയായി

സ്വര്‍ണം പവന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി. 3640 രൂപയാണ് ഗ്രാമിന്റെ വില. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഓഗസ്റ്റ് 29ന് 28,880ല്‍ വിലയെത്തിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് 28,480 രൂപയായി കുറയുകയും ചെയ്തിരുന്നു.

നാലുവര്‍ഷംകൊണ്ട് 10,400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 2015 ഓഗസ്റ്റില്‍ വില 18,720 രൂപയായിരുന്നു പവന്റെ വില.

ആഗോള വ്യാപകമായി മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണ വില കുതിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ വരവേറ്റതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

നാള്‍വഴി
തീയതി- പവന്‍വില

2005 ഒക്ടോബര്‍ 10 – 5,040
2008 ജനുവരി 3- 8,040
2008 ഒക്ടോബര്‍ 9 – 10,200
2009 നവംബര്‍ 3 – 12,120
2010 നവംബര്‍ 8 – 15,000
2011 ഓഗസ്റ്റ് 19- 20,520
2019 ഫെബ്രുവരി 19 – 25,120
2019 ഓഗസ്റ്റ് 10- 27,480
2019 ഓഗസ്റ്റ് 13-27,800
2019 സെപ്റ്റംബര്‍ 1-28,480
2019 സെപ്റ്റംബര്‍-4-29,120

RELATED ARTICLES
- Advertisment -

Most Popular

Recent Comments