Friday, April 19, 2024
HomeKeralaശബരിമല യുവതീപ്രവേശനം;സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ജസ്റ്റിസ് പി.സദാശിവം

ശബരിമല യുവതീപ്രവേശനം;സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ജസ്റ്റിസ് പി.സദാശിവം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്ന് ജസ്റ്റിസ് പി.സദാശിവം. വിധിയില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. രാജ്ഭവനില്‍ ജീവനക്കാരും ഉദ്യോഗസ്ഥരും നല്‍കിയ യാത്രയയപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ ഉള്‍പ്പടെ ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴൊക്കെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഇടപെട്ടിരുന്നു. പക്ഷ സ്വന്തം അഭിപ്രായം പരസ്യമാക്കിയിരുന്നില്ല. സുപ്രിംകോടതി വിധി എന്തായാലും അത് സര്‍ക്കാരിന് നടപ്പാക്കിയെ മതിയാകൂവെന്ന് മുന്‍ ജീഫ് ജസ്റ്റിസ് കൂടിയായ സദാശിവം പറയുന്നു

സര്‍ക്കാരിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ല. ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ എല്ലാ മാസവും നിന്ന് റിപ്പോര്‍ട്ട് കിട്ടാറുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവളെക്കുറിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പും പി എസ് സി പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച്‌ ചെയര്‍മാനും നേരിട്ട് വിശദീകരിച്ചു. അവര്‍ തുടര്‍നടപടികളും കൈകൊണ്ടു ഗവര്‍ണര്‍മാരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്ന അനുഭവം തനിക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments