ഇന്ത്യന്‍ പ്രാധാന മന്ത്രി നരേന്ദ്ര മോഡി ഭീകരവാദിയാണെന്നും ആര്‍എസ്എസ് ഒരു ഭീകരസംഘടനയാണെന്നും പാക്കിസ്ഥാിന്‍ വിദേശ്യകാര്യ മന്ത്രി ക്വാജാ അസിഫ്. ഇന്ത്യ ഭരിക്കുന്നത് ഭീകരസംഘടനയായ ആര്‍എസ്എസ് ആണെന്നും ക്വാജാ ആസിഫ് പറഞ്ഞു. ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാക് മന്ത്രി.
മോഡിയുടെ ഗുജറാത്ത് ഭരണകാലത്ത് നിരവധി മുസ്ലിംകള്‍ ബലാത്സംഗത്തിനിരയാകുകയും കൊലചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഡിയുടെ കൈകളില്‍ രക്തക്കറ പുരണ്ടിട്ടുണ്ട്. മോഡിയാണ് ഏറ്റവും വലിയ ഭീകരനെന്നും ക്വാജ പറഞ്ഞു. പാക്കിസ്ഥാന്‍ തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശ്യകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പാക് വിദേശ്യകാര്യ മന്ത്രിയുടെ പ്രതികരണം.
ആര്‍എസ്എസ് ഒരു ഭീകരസംഘടന, മോഡി ഭീകരവാദി- പാക് മന്ത്രി
RELATED ARTICLES