സെഞ്ചുറിമായി പൃഥ്വി ഷാ; ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ പ്രതീക്ഷ

prthvi shaw

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ പ്രതീക്ഷ രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കി, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടി പതിനെട്ടുകാരന്‍ പൃഥ്വി ഷാ. അരങ്ങേറ്റത്തിന് മുന്‍പ് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്‍ക്കുകയാണ് ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയികളുടെ നായകന്‍ പൃഥ്വി ഷാ. ഈ മികച്ച പ്രകടനത്തോടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 15ാം ഇന്ത്യന്‍ താരവും ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരവുമായിരിക്കുകയാണ് പൃഥ്വി ഷാ.രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയതും ചില ഷോട്ടുകള്‍ കളിക്കുന്നതിലെ സാമ്യതയും സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി എന്ന വിശേഷം നല്‍കിയത് ശരിവയ്ക്കുകയാണ് സെഞ്ച്വറി തിളക്കത്തോടെ പൃഥ്വി.ചെറു പ്രായത്തില്‍ ബാറ്റുമായി ക്രീസിലെത്തിയ സച്ചിനും ഇറാനിയിലും രഞ്ജിയിലും അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടി. അടിച്ചു കളിക്കുന്ന പയ്യനെ ഇന്ത്യന്‍ ടീമിലുമെത്തിച്ചു. എന്നാല്‍ അന്തരാഷ്ട്ര ക്രിക്കറ്റിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്‌ സെഞ്ച്വറി നേടാന്‍ സച്ചിന് പോലും മത്സരങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ മുംബൈയില്‍ നിന്നെത്തുന്ന സച്ചിന്റെ പിന്‍ഗാമി അതും മറികടക്കുകയാണ്. ആദ്യ ടെസ്റ്റില്‍ മൂന്നക്കം കടന്ന് തന്റെ പ്രതിഭ വിളിച്ചറിയിക്കുകയാണ് താരം. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നില്‍ നിന്ന് നയിക്കാന്‍ വീണ്ടുമൊരു ഓപ്പണറെത്തുന്നു. വീരേന്ദ്ര സേവാഗിന്റെ ഷോട്ടുകളുടെ കരുത്തും സച്ചിന്റെ ഏകാഗ്രതയും പൃഥ്വിയും ശൈലിയില്‍ നിഴലിക്കുന്നു.രാജ്‌കോട്ടിലെ മൈതാനത്തില്‍ ഉച്ച സൂര്യന്‍ ഉദിച്ച്‌ നിന്നപ്പോള്‍ സൗരവ് ഗാംഗുലിയും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസറ്റയര്‍ കുക്ക് എന്നീ മഹാരഥന്മാര്‍ ഉള്‍പ്പെടുന്ന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയിലേക്ക് പൃഥ്വി ഷായും എത്തുകയാണ്. പഴയ പ്രതാപമില്ലാത്ത വിന്‍ഡീസിനെതിരെയാണ് പൃഥ്വിയുടെ നേട്ടം. എങ്കിലും കെആര്‍ രാഹുലിനെ പോലൊരു ഓപ്പണറെ വീഴ്ത്തിയ വിന്‍ഡീസിനെയാണ് പൃഥ്വി തറപറ്റിച്ചത്. വിക്കറ്റ് കാത്ത് സൂക്ഷിക്കുന്നതിനൊപ്പം ഏകദിന ശൈലിയില്‍ മോശം ബോളുകളെ തകര്‍ത്തടിച്ച്‌ നേടിയ സെഞ്ച്വറി.കടുത്ത ക്രിക്കറ്റ് ആരാധകനായ പിതാവ് പങ്കജ് ഷാ തന്നെയാണ് മകനെ ക്രിക്കറ്റിലേക്ക് എത്തിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ പൃഥ്വിയുടെ അമ്മ മരിച്ചിരുന്നു. കുട്ടിയുടെ ഉത്തരവാദിത്വം മുഴുവന്‍ പിതാവിന്റെ ചുമലില്‍ ആവുകയും ചെയ്തു. ഭാര്യ മരിച്ചിട്ടും മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്ന പങ്കജിന്റെ ആഗ്രഹം അടങ്ങിയിരുന്നില്ല. 2006ല്‍ പൃഥ്വിക്ക് വെറും ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മകന് മികച്ച ക്രിക്കറ്റ് പരിശീലനം ലഭിക്കുന്നതിനായി വിറാറില്‍ നിന്നും മുംബൈ സെന്‍ട്രലിലേക്ക് എത്തുകയായിരുന്നു പങ്കജ് ഷാ.ബാന്ദ്രയിലെ എംഐജി ക്ലബ് ഗ്രൗണ്ടില്‍ മകന് പരിശീലനം ലഭിക്കുന്നതിനാണ് ഇങ്ങോട്ട് മാറിയത്. ചെറുപ്പം മുതല്‍ തന്നെ കഠിനമായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം തന്നെയാണ് ഇപ്പോള്‍ കാണുന്ന ഈ മികവും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈ നഗരത്തില്‍ ആയിരകണക്കിന് ബാറ്റ്‌സ്മാന്മാരുണ്ട്. അവിടെ നിന്നും ശ്രദ്ധ നേടുക എന്നാല്‍ തന്നെ വലിയ കാര്യമാണ്. അത് അതിജീവിച്ച പൃഥ്വി ഇനിയും ഉയരങ്ങള്‍ താണ്ടും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീമിലേക്ക് വഴിതെളിച്ചത്.ബാറ്റ്‌സ്മാന്മാരുടെ വന്‍നിരയെ കടത്തിവെട്ടി ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ എന്ന പദവിയിലേക്ക് എത്തുന്നത് ഒട്ടേറെ റെക്കോഡുകളുടെ അകമ്ബടിയോടെയാണ്. മറികടന്നതില്‍ സച്ചിന്റെ റെക്കോഡുകളുമുണ്ട്. മുംബൈയില്‍ നിന്നു തുടങ്ങുന്നു സച്ചിനുമായി പൃഥ്വിയുടെ സാദൃശ്യം. പതിനാലാം വയസ്സില്‍, സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 546 റണ്‍സ് അടിച്ചുകൊണ്ടാണ് ഈ വലംകൈയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദേശീയ ശ്രദ്ധനേടിയത്. സച്ചിനും ഉണ്ട് അവകാശപ്പെടാന്‍ സമാനമായ നേട്ടം.പതിനേഴാം വയസ്സില്‍ രഞ്ജി അരങ്ങേറ്റം സെഞ്ചുറിയോടെ. 175 പന്തില്‍ 120 റണ്‍സടിച്ച്‌ രഞ്ജി അരങ്ങേറ്റത്തില്‍ നൂറു തികയ്ക്കുന്ന പ്രായംകുറഞ്ഞ താരമായി. രഞ്ജിയില്‍ തമിഴ്നാടിനെതിരായ സെമിഫൈനലിലായിരുന്നു സെഞ്ചുറി. ഫസ്റ്റ് ക്ലാസില്‍ ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ അഞ്ചു സെഞ്ചുറി നേടി വീണ്ടും ഞെട്ടിച്ചു. അതോടെ 18 തികയും മുമ്ബ് ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന് (7) തൊട്ടുപിന്നിലെത്തി. ആകെ 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 56.72 ശരാശരിയില്‍ ഏഴ് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമുണ്ട് പൃഥ്വിയുടെ അക്കൗണ്ടില്‍.കഴിഞ്ഞ ഫെബ്രുവരിയില്‍ പൃഥ്വിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോക കിരീടം നേടിയത്. ഇതിനു പിന്നാലെ 1.2 കോടി രൂപ മുടക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരത്തെ ടീമിലെത്തിച്ചു. ഗംഭീര്‍ നായക സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ പകരം ഓപ്പണറായെത്തി. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് പൃഥ്വി സ്വന്തം പേരില്‍ കുറിച്ച