Thursday, March 28, 2024
HomeInternationalലോകത്തിലെ ഏറ്റവും വിലയുള്ള വിസ്‌കി;ഒരു കുപ്പി സ്‌കോച്ചിന് 8.12 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലയുള്ള വിസ്‌കി;ഒരു കുപ്പി സ്‌കോച്ചിന് 8.12 കോടി രൂപ

മദ്യത്തിന് പഴക്കം കൂടുന്തോറും വീര്യം മാത്രമല്ല വിലയും കൂടുമെന്നതാണ് സത്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മദ്യത്തിന് ലക്ഷങ്ങളും കോടികളും കൊടുക്കാനും ചിലര്‍ക്ക് മടിയുണ്ടാകില്ല. 8.12 കോടി വിലയുള്ള ഒരു കുപ്പി സ്കോച്ച്‌ വിസ്‌കിയാണ് ഇപ്പോള്‍ സംസാരവിഷയം. ഹോളി ഗ്രെയില്‍ ഒഫ് വിസ്‌കി എന്ന് വിളിപ്പേരുള്ള അപൂര്‍വ ഇനത്തിലെ സ്‌കോച്ച്‌ വിസ്‌കിക്കാണ് റെക്കാര്‍ഡ് വിലയായ 848750 പൗണ്ട് (ഏകദേശം 8.12 കോടി രൂപ) ലേലത്തുകയായി ലഭിച്ചത്.1926 ല്‍ നിര്‍മിച്ച്‌ 1986ല്‍ കുപ്പിയില്‍ നിറച്ച 60 വര്‍ഷം പഴക്കമുള്ള മക്കല്ലന്‍ വലേറിയോ അദാമി എന്ന അപൂര്‍വയിനം സ്‌കോച്ച്‌ വിസ്‌കിക്കാണ് റെക്കാര്‍ഡ് തുക ലഭിച്ചത്. 7,00,000 പൗണ്ട് അടിസ്ഥാന വില നിശ്ചയിച്ചിരുന്ന സ്കോച്ച്‌ 8,48,750 പൗണ്ടിനാണ് ലേലത്തില്‍ പോയത്. യു.കെ ആസ്ഥാനമായ ഒരു വിസ്‌കി നിര്‍മാതാവ് വില്‍പ്പനയ്‌ക്ക് വച്ച സ്‌കോച്ച്‌ വിസ്‌ക് ആരാണ് വാങ്ങിച്ചതെന്ന് വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാല്‍ ഇക്കാര്യം പുറത്ത് വിടാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇറ്റലിയില്‍ നടന്ന ഒരു വിവാഹ സത്കാരത്തിനായി കാറില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ക്ക് സ്‌കോച്ച്‌ വിസ്‌കിയുടെ ലേലത്തെ പറ്റി വിവരം ലഭിച്ചത്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാന്‍ കഴിയാത്തതിനാല്‍ ഈ വ്യക്തി ടെലഫോണ്‍ വഴിയാണ് ലേലത്തില്‍ പങ്കെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments