ഇന്ധനവിലയില്‍ നേരിയ കുറവ്

petrol

തുടര്‍ച്ചയായ വര്‍ധനയ്‌ക്കൊടുവില്‍ ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് ഇന്ന് 19 പൈസയാണ് കുറഞ്ഞത്. ഡീസല്‍ വില എട്ടു പൈസ കുറഞ്ഞു. ഇന്നലെ പെട്രോളിന് 10 പൈസ കുറഞ്ഞിരുന്നു. രണ്ടാഴ്ചയോളം തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്ധനവില കുറഞ്ഞത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.35 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് ഇന്ന് 71.05 രൂപയാണ്. ഇന്ന് ഡീസലിന് എട്ടു പൈസയാണ് കുറഞ്ഞത്. ഇന്നലെ ഡീസല്‍ വില ഏഴു പൈസ കുറഞ്ഞിരുന്നു. സൗദിയില്‍ ആരാംകോ എണ്ണക്കിണറില്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നത്.