ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ട്രോളി ബാഗില്‍ നിന്നും കണ്ടെത്തിയത് പെണ്‍കുട്ടിയുടെ മൃതദേഹം. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിനടുത്ത് ടാറ്റ നഗര്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാം ഗേറ്റിന് അടുത്താണ് ട്രോളി ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാഗിനുള്ളില്‍ ബോംബ് ഉണ്ടായിരിക്കുമോ എന്ന സംശയത്തെ തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്. ബോംബ് സ്‌ക്വോഡുമായി സ്ഥലത്തെത്തിയ പൊലീസിന് എന്നാല്‍ ബാഗിന്റെ പുറം ഭാഗത്തെ പരിശോധനയില്‍ സംശയത്തക്കതായി സൂചനകളൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് ബാഗ് തുറന്ന് നോക്കിയപ്പോഴാണ് അതിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ജംഷഡ്പൂരിലെ കദ്മ ഗ്രാമത്തിലെ ചയ്‌നിക എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബാഗിനുള്ളില്‍ നിന്ന് ആധാര്‍ കാര്‍ഡും എടിഎം കാര്‍ഡും പൊലീസ് കണ്ടെടുത്തിരുന്നു. യുവതി അടുത്തുള്ള ആശുപത്രിയില്‍ ഓപ്പറേഷന്‍ മാനേജറായി ജോലി നോക്കി വരികയായിരുന്നു. രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ചയ്‌നിക നേരം വൈകിയിട്ടും വീട്ടിലെത്തിയില്ലാ എന്നാണ് യുവതിയുടെ ബന്ധുക്കളുടെ മൊഴി. എന്നാല്‍ പെണ്‍കുട്ടി മൂന്ന് ദിവസമായി ആശുപത്രിയില്‍ വന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
ഓപ്പറേഷന്‍ മാനേജറായ പെൺകുട്ടിയുടെ ജഡം റെയില്‍വേ സ്‌റ്റേഷനരികിലെ ബാഗിൽ
RELATED ARTICLES