മാത്യൂ മഞ്ചാടിയുടെ കൊലപാതകത്തിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി

jolly mozhi

കൂടത്തായി കൊലപാതക കേസില്‍ ഒരു കൊലപാതകത്തില്‍ കൂടി മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂ മഞ്ചാടിയുടെ കൊലപാതകത്തിലാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊന്നാമറ്റം വീട്ടിലെ റോയിയുടെ മാതാപിതാക്കളുടെ മരണത്തിലും ജോളിയുടെ പങ്ക് അന്വേഷിച്ചു വരുന്നുണ്ട്. എല്ലാവരും ഒരേ രീതിയിലാണ് മരണപ്പെട്ടത്. സയനൈഡ് നല്‍കിയാണ് ഇവരെ വധിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

ജോളി ജോസഫിന്റെ പക്കലുള്ളതു ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് പോലീസ്. പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തി.

എംജി സര്‍വകലാശാലയുടെ ബികോം, കേരള സര്‍വകലാശാലയുടെ എംകോം പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.

എന്‍ഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് കേരള, എംജി റജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.