മഞ്ചക്കണ്ടി വനത്തില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലിസിന് അനുമതി. പാലക്കാട് ജില്ലാ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തിരിച്ചറിഞ്ഞ ഒരാളുടെ മൃതദേഹം സംസ്‌കരിക്കാനാണ് അനുമതി.
തിരിച്ചറിയാത്തവരുടെ മറ്റ് മൂന്നു മൃതദേഹങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഏറ്റുമുട്ടല്‍ കൊലയില്‍ സുപ്രിം കോടതി നിര്‍ദേശപ്രകാരം പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പോലിസ് പൂര്‍ത്തീകരിച്ചുണ്ടെന്ന് കോടതി കണ്ടെത്തി. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
അതേസമയം, മാവോവാദികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി ഒരാഴ്ച കൂടി മൃതദേഹം സൂക്ഷിക്കാനുള്ള അപേക്ഷ നാളെ നല്‍കും.
പല മാവോവാദികളുടെയും കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തി പരിശോധിച്ചെങ്കിലും മൂന്നു മൃതദേഹങ്ങള്‍ തിരിച്ചറിയാനായില്ല. മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.