ബാബരി കേസിലെ വിധി വരാനിരിക്കെ മുസ്ലിംകളുടെ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിക്കണമെന്നാവശ്യം

barbari Masjid

ബാബരി കേസിലെ വിധി വരാനിരിക്കെ അയോധ്യയിലെ മുസ്ലിംകളുടെ സുരക്ഷയ്ക്കായി കേന്ദ്ര അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്നാവശ്യം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ അര്‍ധ സൈനികരെ വിന്യസിക്കണമെന്ന് ഫൈസാബാദിലെ ജില്ല ഭരണകൂടത്തോട് ഇയ്യതുല്‍ ഉലമാ ഏ ഹിന്ദ് അയോധ്യ യൂനിറ്റ് ആണ് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റീസ് നവംബര്‍ മൂന്നാം വാരം വിരമിക്കാനിരിക്കെ അതിന് മുമ്ബെ ബാബരി കേസില്‍ വിധി പറയാനാണ് നീക്കം. തര്‍ക്ക കേസില്‍ വിധി ഉടന്‍ വരാനിരിക്കെ സമൂഹ മാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു. ഓരോ പ്ലാറ്റ്‌ഫോമുകളും നിരീക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.