ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനുമെതിരെ വിവാദപരാമര്‍ശവുമായി മന്ത്രി എം.എം മണി. ഇരുവര്‍ക്കും അസുഖം വേറെ എന്തോ ആണെന്ന് മണി പറഞ്ഞു.രണ്ടു സ്ത്രീകളെക്കൊണ്ട് കേരളം പൊറുതിമുട്ടിയിരിക്കുകയാണെന്നും ആളുകളോട് എങ്ങനെ പെരുമാറണം എന്ന് പറഞ്ഞുകൊടുക്കാന്‍ ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് അറിയില്ലേയെന്നും മന്ത്രി മണി ചോദിച്ചു. കേരളം ഇവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ശശികല വായതുറന്നാല്‍ വര്‍ഗ്ഗീയതയാണ് പറയുന്നത്. ശോഭാസുരേന്ദ്രന് ആണുങ്ങളെ തല്ലാനാണ് ഇഷ്ടമെന്നും തന്റെ പല്ല് അടിച്ചുതെറിപ്പിക്കുമെന്ന് ഒരിക്കല്‍ വീരവാദം മുഴക്കിയിരുന്നുവെന്നും മണി പറഞ്ഞു. രണ്ടുപേരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ജനരക്ഷാമാര്‍ച്ചില്‍ ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെ ഇറക്കുമതി ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് സി.പി.എമ്മിന്റെ പരിപാടിക്കിടെയാണ് മണിയുടെ ഇരുവര്‍ക്കുമെതിരെയുള്ള പരാമര്‍ശം.
കെ.പി ശശികലക്കും ശോഭാ സുരേന്ദ്രനും അസുഖം വേറെ : മണി
RELATED ARTICLES