ബോളിവുഡ് നടൻ ശശികപൂർ (79) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. അറുപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്നു ബൽബീൽ രാജ് കപൂർ എന്ന ശശികപൂർ. പൃഥ്വിരാജ് കപൂറിന്റെ മകനായി പ്രശസ്തമായ കപൂര്‍ കുടുംബത്തിൽ 1938 മാര്‍ച്ച് 18 ന് ജനിച്ചു. ബോളിവുഡ് നടൻമാരായ രാജ് കപൂർ, ഷമ്മി കപൂർ എന്നിവർ സഹോദരങ്ങളാണ്. ദീവാർ, ദോ ഓർ ദോ പാഞ്ച്, നമക് ഹലാൽ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. നടനും നിർമാതാവുമായി തിളങ്ങിയ ശശികപൂറിന് രാജ്യം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച ശശി കപൂറിന്, പത്ഭൂഷന്‍ അടക്കമുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്കാരവും ശശി കപൂര്‍ സ്വന്തമാക്കി.
നടൻ ശശികപൂർ (79) അന്തരിച്ചു
RELATED ARTICLES