Saturday, December 14, 2024
HomeNationalകാശ്മീർ പ്രശ്‌നം: യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടത് ; ഇമ്രാന്‍ ഖാന്‍

കാശ്മീർ പ്രശ്‌നം: യുദ്ധമല്ല, ചര്‍ച്ചയാണ് വേണ്ടത് ; ഇമ്രാന്‍ ഖാന്‍

കശമീര്‍ പ്രശ്നപരിഹാരത്തിന് യുദ്ധമല്ല സമവായ ചര്‍ച്ചകളാണ് ആവശ്യമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ കശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമായ രണ്ടോ മൂന്നോ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെയ്ക്കാനാകും.2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ കശ്മീര്‍ പ്രശ‌്നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിയും മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍സിങ്ങും ഒരു സമ്മേളനത്തിനിടയില്‍ തന്നോട് പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ചര്‍ച്ച നടന്നാല്‍ ഇക്കാര്യത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിന് ഒരു സാധ്യതയുമില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അയല്‍ രാജ്യങ്ങളുമായി സൗഹൃദപരവും സമാധാനപരവുമായ ബന്ധം നിലനിര്‍ത്താനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് തിരക്കുകാരണമാണ് സൗഹൃദ നീക്കത്തിനുള്ള സാഹചര്യം ഉണ്ടാകാത്തത് എന്നാല്‍​ അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments