സക്കിറും സഹലുമായി ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

blasters kerala

കേരള ബ്ലാസ്റ്റേഴ്സിന്റെ ജംഷദ്പൂരിന് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെതിരെ എതിരെ ഇറക്കിയ ആദ്യ ഇലവനില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. ഡിഫന്‍സില്‍ കഴിഞ്ഞ കളിയില്‍ പുറത്തായിരുന്ന ജിങ്കന്‍ തിരിച്ചെത്തി. അനസ് എടത്തൊടികയും ടീമില്‍ ഉണ്ട്. ജിങ്കന്‍, പെസിച്, കാലി അനസ് എന്നിവരാണ് ബാക്ക് ലൈനില്‍ ഉള്ളത്. സി കെ വിനീതും പ്രശാന്തും ഇന്ന് ബെഞ്ചിലാണ്. മലയാളി താരങ്ങളായ സകീറും, സഹലും മധ്യനിരയില്‍ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, കാലി, ജിങ്കന്‍, പെസിച്, അനസ്, സക്കീര്‍, കിസിസ്റ്റോ, ദുംഗല്‍,സഹല്‍, ഹാളിചരണ്‍, സ്ലാവിസ

ജംഷദ്പൂര്‍ : സുബ്രത, റോബിന്‍, മൊബഷിര്‍, തിരി, ബികാഷ്, ആര്‍കസ്, മെമോ, മാല്‍സംസുവാ, സൂസൈരാജ്, കാല്വോ, കാഹില്‍