മലപ്പുറത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടുത്തം , ആളപായമില്ല

fire

എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. ഹംസ ടെകസ്റ്റൈല്‍സ് എന്ന സ്ഥാപനത്തിലാണ് നാലുമണിയോടെ തീപിടുത്തമുണ്ടായത്. മുകളിലത്തെ നിലയിലായിരുന്നു ആദ്യം തീ ഉയര്‍ന്നതെങ്കിലും പിന്നീട് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. വന്‍ അഗ്നി ബാധയില്‍ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങള്‍ ഉടനെത്തിയെങ്കിലും വെള്ളം തീര്‍ന്നതിനാല്‍ ശ്രമം വിജയം കണ്ടില്ല. തീ വീണ്ടും ശക്തമാവുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് കൂടി പടരുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അഗ്നിശമന സേനയുടെ അറ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുകളിലത്തെ നിലയില്‍ തീ പടര്‍ന്ന ഉടനെ ജീവനക്കാരെ മാറ്റിയതിനാല്‍ ആളപായം ഉണ്ടായില്ല. തീപിടുത്തതില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.