Thursday, March 28, 2024
HomeKeralaമാ​പ്പു​പ​റ​ഞ്ഞു ത​ടി ത​പ്പു​ന്ന​തു ബി​ജെ​പി​ക്കു പു​തു​മ​യ​ല്ല; ശോ​ഭ സു​രേ​ന്ദ്ര​നെ പ​രി​ഹ​സി​ച്ച്‌ ക​ട​കം​പ​ള്ളി

മാ​പ്പു​പ​റ​ഞ്ഞു ത​ടി ത​പ്പു​ന്ന​തു ബി​ജെ​പി​ക്കു പു​തു​മ​യ​ല്ല; ശോ​ഭ സു​രേ​ന്ദ്ര​നെ പ​രി​ഹ​സി​ച്ച്‌ ക​ട​കം​പ​ള്ളി

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍​നി​ന്നു ശ​കാ​ര​വും പി​ഴ​യും ഏ​റ്റു​വാ​ങ്ങി​യ ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​നെ പ​രി​ഹ​സി​ച്ച്‌ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ഹൈ​ക്കോ​ട​തി​യോ​ടു മാ​ത്ര​മ​ല്ല അ​യ്യ​പ്പ​ഭ​ക്ത​രോ​ടും പൊ​തു​സ​മൂ​ഹ​ത്തോ​ടും മാ​പ്പു​പ​റ​യാ​ന്‍ ശോ​ഭ സു​രേ​ന്ദ്ര​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും മാ​പ്പു പ​റ​ഞ്ഞു ത​ടി​ത​പ്പു​ന്ന​തു ബി​ജെ​പി​ക്കാ​ര്‍​ക്കു പു​തു​മ​യ​ല്ലെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.വി​കൃ​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ എ​ന്നാ​ണു ശോ​ഭ സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യെ ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി​യ​ത്. പ​ബ്ലി​സി​റ്റി സ്റ്റ​ണ്ട് ന​ട​ത്താ​നും വി​ല​കു​റ​ഞ്ഞ പ്ര​ശ​സ്തി​ക്കും വേ​ണ്ടി കോ​ട​തി​യെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന വി​മ​ര്‍​ശ​നം നി​സാ​ര​മ​ല്ല. സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ കു​റെ കാ​ല​മാ​യി ബി​ജെ​പി ന​ട​ത്തു​ന്ന സ​ത്യ​ത്തി​നു നി​ര​ക്കാ​ത്ത കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യി​ലും ആ​വ​ര്‍​ത്തി​ച്ച​താ​ണ് ശോ​ഭ സു​രേ​ന്ദ്ര​നു വി​ന​യാ​യ​ത്. മാ​പ്പു​പ​റ​ഞ്ഞു ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച ശോ​ഭ സു​രേ​ന്ദ്ര​ന്‍ സ​മാ​ന ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കേ​ര​ള​മാ​കെ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നും മാ​പ്പു പ​റ​യ​ണം- ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.മാ​പ്പു​പ​റ​ഞ്ഞു ത​ടി ത​പ്പു​ന്ന​തു ബി​ജെ​പി​ക്കാ​ര്‍​ക്കു പു​തു​മ​യ​ല്ല. അ​സ​ത്യ പ്ര​ചാ​ര​ണ​ത്തി​നും അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി​യ​തി​നു​ള്ള ചെ​റി​യ ശി​ക്ഷ​യാ​യി ഹൈ​ക്കോ​ട​തി വി​ധി​യെ ക​ണ​ക്കാ​ക്കാം. ഇ​പ്പോ​ള്‍ ശോ​ഭ സു​രേ​ന്ദ്ര​ന്‍ താ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മാ​പ്പ് പ​റ​ഞ്ഞി​ട്ടി​ലെ​ന്ന് ഒ​രു ചാ​ന​ലി​ല്‍ പ​റ​യു​ന്ന​ത് കേ​ട്ടു. ഇ​നി ഹ​ര്‍​ജി​യെ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് വ​രെ പ​റ​ഞ്ഞേ​ക്കാ​മെ​ന്നും ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സ് ഇ​ട​പെ​ട​ലി​നെ ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. പ​ബ്ലി​സി​റ്റി സ്റ്റ​ണ്ട് ന​ട​ത്താ​ന്‍ കോ​ട​തി​യെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു കോ​ട​തി ശോ​ഭ​യ്ക്കു താ​ക്കീ​ത് ന​ല്‍​കി. അ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​ക്ക​ള​ഞ്ഞ കോ​ട​തി 25,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും വി​ധി​ച്ചു. കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് തൊ​ട്ടു​പി​ന്നാ​ലെ ശോ​ഭ മാ​പ്പു പ​റ​ഞ്ഞു ത​ടി​ത​പ്പി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments