റോഡ് കൈയേറ്റം നീക്കം ചെയ്യും

പത്തനംതിട്ട റോഡ്‌സ് സബ് ഡിവിഷന്റെ പരിധിയിലുള്ള വിവിധ റോഡുകളില്‍ സൂക്ഷിച്ചിരിക്കുന്ന കരിങ്കല്ല്, തടികള്‍, ഇഷ്ടിക, കേടുപാടായ വാഹനങ്ങള്‍, വാഹന ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നിക്ഷേപിച്ചിട്ടുള്ള സാധനങ്ങള്‍, റോഡ് കൈയേറിയുള്ള കൃഷി എന്നിവ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. സ്വയം മാറ്റിയില്ലെങ്കില്‍ കേരളാ ഹൈവേ സംരക്ഷണ ആക്ട് പ്രകാരം ഉടമകളുടെ പേരില്‍ നടപടി സ്വീകരിക്കും