കല്യാണത്തിന് മുൻപ് പ​ര​സ്പ​രം സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ വ​ധൂ​വ​ര​ൻ​മാ​രെ കൊലപ്പെടുത്തി

കല്യാണത്തിന് മുൻപ് പ​ര​സ്പ​രം സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ൽ വ​ധൂ​വ​ര​ൻ​മാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം. ന​സീ​റ​ൻ എ​ന്ന പെ​ണ്‍​കു​ട്ടി​യും അ​വ​രു​ടെ പ്ര​തി​ശ്രു​ത​വ​ര​ൻ ഷാ​ഹി​ദും ന​ഗ​ര​ത്തി​ൽ​വ​ച്ച് സം​സാ​രി​ക്കു​ന്ന​തു ക​ണ്ട ബ​ന്ധു ദേ​ഷ്യ​പ്പെ​ട്ട് ഇ​രു​വ​രേ​യും വെ​ടി​വെ​ച്ചി​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​നാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​നാ​യ മ​റ്റൊ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ക്സ്പ്ര​സ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
പാ​കി​സ്ഥാ​നി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഒ​രു വ​ർ​ഷം ശ​രാ​ശ​രി 650 ദു​ര​ഭി​മാ​ന കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്. ഇ​വ​യി​ൽ മി​ക്ക​വ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ത് ല​ഭി​ച്ച ക​ണ​ക്കു​ക​ളേ​ക്കാ​ൾ അ​ധി​കം വ​രു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.