ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. മകരവിളക്ക് വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. ഈ മാസം പതിനാല് വരെ നിരോധനാജ്ഞ തുടരും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരും ജില്ലാ പൊലീസ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി. ജില്ലാ പൊലീസ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. ഈ മാസം പതിനാല് വരെ നിരോധനാജ്ഞ തുടരും. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരും ജില്ലാ പൊലീസ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. എന്നാല്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസവും ഉണ്ടായിരിക്കില്ല.
ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ
RELATED ARTICLES