വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

vijay

വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു . മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയാ മല്യയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ച അപേക്ഷയിൽ വാദം നടക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മല്യ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കോടതി ഇത് അനുവദിച്ചില്ല.

9000 കോടി രൂപയുടെ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുവാനുള്ള നിയമം മോദി സർക്കാർ പാസാക്കിയിരുന്നു.ഇതാണ് സ്വത്തു പിടിച്ചെടുക്കാൻ സഹായകമാകുന്നത്. സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മല്യയെ ഇന്ത്യക്ക് കൈമാറാൻ നേരത്തെ ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ കോടതി വിധിച്ചിരുന്നു.12500 കോടി രൂപ വില വരുന്ന സ്വത്തുക്കള്‍ മല്യക്ക് ഇന്ത്യയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.