Tuesday, November 12, 2024
HomeCrimeനടി സിമ്രാന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത

നടി സിമ്രാന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത

നടി സിമ്രാന്‍ സിംഗിന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. തന്നെ ആരോ കൊലപ്പെടുത്തുമെന്ന രീതിയില്‍ നടിയുടെ അവസാന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. താന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് ദൂരേക്ക് പോകുന്നുവെന്നുമാണ് നടി ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഈ ശബ്ദ സന്ദേശം ഇപ്പോള്‍ വൈറലാണ്. എന്നാല്‍ ഈ ആരോപണം നടിയുടെ ഭര്‍ത്താവ് നിഷേധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments