Wednesday, December 11, 2024
HomeKeralaകുട്ടികൾ നാടിന്റെ ചരിത്രമറിഞ്ഞ് വളരണം - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കുട്ടികൾ നാടിന്റെ ചരിത്രമറിഞ്ഞ് വളരണം – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

നാടിന്റെ ചരിത്രമറിഞ്ഞു വേണം കുട്ടികൾ വളരേണ്ടതെന്നും വളർന്നുവരുന്ന തലമുറയിൽ ചരിത്രബോധമുണ്ടാകണമെന്നും പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുരാരേഖവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരത്ത് എസ്.എം.വി. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ചരിത്രക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികൾക്ക് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം ഉണ്ടാകണം. സമൂഹത്തെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ഈ ചരിത്രമൂല്യങ്ങൾ അവരെ സഹായിക്കുമെന്നും ചരിത്രക്വിസ് പോലുള്ള പരിപാടികൾ ഇതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ചരിത്രക്വിസിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് മന്ത്രി വിതരണം ചെയ്തു. ആർക്കൈവ്‌സ് വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments