തമ്പുരാൻകുന്ന് ശ്രീസുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം

തമ്പുരാൻകുന്ന് ശ്രീസുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം

കിഴക്കൻ പഴനി എന്നറിയപ്പെടുന്ന തമ്പുരാൻകുന്ന് ശ്രീസുബ്രമണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 10 നു നടക്കും. തിരുവുത്സവത്തിനു നാളെ കൊടിയേറും. തൈപ്പൂയ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന തൃക്കൊടിയേത്തിനുള്ള കൊടി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും മേൽശാന്തി
ഭന്ദ്രദീപം കൊളുത്തി രഥ ഘോഷയാത്രയായി ആരംഭിച്ചു കോട്ടയം മുതൽ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം 3 മണിയോടെ ഘോഷയാത്ര റാന്നിയിലെത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം റാന്നി ടൌൺ , റാന്നി രാമപുരം മേജർ മഹാവിഷ്ണു ക്ഷേത്രം , തോട്ടമൺകാവ് ദേവി ക്ഷേത്രം , ആയിക്കൽ അടവീശ്വര മഹദേവ ക്ഷേത്രം , കീക്കൊഴൂർ എന്നിവിടങ്ങളിലായി സ്വീകരണം നൽകി. തുടർന്നും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രിയോടെ കൊടി ഘോഷയാത്ര വടശ്ശേരിക്കര നരികുഴി തമ്പുരാൻകുന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് 5 നു രാവിലെ 09 : 05 നും 09 : 45 നും ഇടയിൽ മുഖ്യാചാര്യൻ ബ്രഹ്മശ്രീ മുരുകാനന്ദ സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റു നടക്കും. വിവിധ ദിവസങ്ങളിലായി സാംസ്‌കാരിക സമ്മേളനം, മെഡിക്കൽ ക്യാമ്പ് , അന്നദാനം തുടങ്ങിയവ നടക്കും.