ക്നാനായ കുരിശു പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന റാസ

ക്നാനായ കുരിശു പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന റാസ

മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശു പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തോടും ഇടവക പെരുന്നാളിനോടനുബന്ധിച്ചും ഭക്തി നിർഭരമായ റാസ നടന്നു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്നും റാസ ആരംഭിച്ച്‌ ആശുപത്രിപ്പടിയിലെത്തി മെയിൻ റോഡ് വഴി മന്ദമരുതി ജംഗ്ഷനിൽ കൂടി പള്ളിയങ്കണത്തിൽ സമാപിച്ചു. റാസക്ക് കോർ റവ. റോയി മാത്യു കോർ എപ്പിസ്‌കോപ്പ മുളമൂട്ടിൽ , റവ. എ. ജി. തോമസ് കോർ എപ്പിസ്‌കോപ്പ അറെക്കൽ , റവ. തോമസ് എബ്രഹാം കടപ്പനങ്ങാട്ടു , റവ. ഫാ. ജോസഫ് എം. കുരുവിള മാതംപറമ്പിൽ, റവ. ഫാ. ജിജി പുന്നൂസ് പുത്തൻപുരയ്ക്കൽ, റവ. ഫാ. രാജൻ എബ്രഹാം കുളമട , റവ. ഫാ. എ. ടി. സഖറിയ മതുരംകോട്ട്‌ , റവ. ഫാ. വി. കെ. കുര്യൻ കാവുങ്കൽപുരയിൽ , സമുദായ മാനേജിങ് കമ്മറ്റി അംഗം ആലിച്ച ൻ ആറൊന്നിൽ , ഫിലിപ്പ് എബ്രഹാം മതുരംകോട്ട് , റെഞ്ചി ചെറിയാൻ മുരിക്കോലിപ്പുഴ , കെ. എ. തോമസ് കല്ലംപറമ്പിൽ, മജു കല്ലംപറമ്പിൽ , രാജു എബ്രഹാം കട്ടളശ്ശേരിൽ, പി. ടി. ഫിലിപ്പ് പീടികയിൽ , ബിബിൻ കല്ലംപറമ്പിൽ, ടി. കെ. കുര്യൻ എന്നിവർ നേതൃത്വം നൽകി.