സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗരേഖ കെ സി ബി സി പുറത്തിറക്കി.ബിഷപ് ഉള്‍പ്പെട്ട ലൈംഗീക പീഡനത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. ലൈംഗികാതിക്രമം ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കാനും വൈദികര്‍ അന്വേഷണവുമായി സഹകരിക്കാനും മാര്‍ഗ രേഖ നിര്‍ദ്ദശിക്കുന്നുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അടക്കം ഉള്‍പ്പെട്ട ലൈംഗീക പീഡന പരാതികളുടെ പശ്ചാത്തലത്തിലാണ് കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്‍റെ നടപടി. സാധാരണ മെത്രാന്‍മാര്‍ക്കാണ് മാര്‍ഗരേഖ നല്‍കാറുള്ളതെങ്കിലും ഇത്തവണ സഭയിലെ മുഴവന്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ മാര്‍ഗരേഖ നല്‍കാനാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗീകാതിക്രമങ്ങളില്‍ സഭാനിയമപ്രകാരം കര്‍ശന നടപടി വേണം. ഇതോടൊപ്പം പോലീസിനെയും അറിയിക്കണം. വൈദികര്‍ ലൈഗംകിക അതിക്രമ കേസുകളിലെ പോലീസ് അന്വേഷണവുമായി സഹകരിക്കണം. പീഡനത്തിനിരയാകുന്നവരോട് സഭയിലുള്ളവര്‍ അനുഭാവപൂര്‍വ്വമായ നടപടിയാണ് സ്വീകരിക്കണ്ടതെന്ന് മാര്‍ഗ രേഖ ചൂണ്ടികാട്ടുന്നു. കുട്ടികള്‍ക്കെതിരായ ലൈഗീകാതിക്രമം പൊറുക്കാനാകാത്ത കുറ്റമായി കണക്കാക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വൈദികര്‍ ഒപ്പം താമസിപ്പിക്കരുത്. അവരുമായി ദീര്‍ഘദൂരയാത്ര പോകുകയോ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങള്‍ എടുക്കുകയോ പാടില്ലെന്ന് മാര്‍ഗ രേഖ വ്യക്തമാക്കുന്നുണ്ട്. ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്ന തമാശകളില്‍ നിന്ന് വൈദികരോ വിട്ട് നില്‍ക്കാനും മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. കൊച്ചിയില്‍ ഈയിടെ സമാപിച്ച സിറോ മലബാര്‍ സഭ സിനഡും ലൈംഗീക അതിക്രമങ്ങള്‍ തടയാന്‍ സഭയില്‍ വൈദികരും വിസ്വാസികളും ഉള്‍പ്പെട്ട പരാതിപരിഹാര സെല്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗരേഖ കെ സി ബി സി പുറത്തിറക്കി
RELATED ARTICLES