ചെക്ക് കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പിഴയടച്ചു. ആലപ്പുഴ മുല്ലക്കല്‍ സ്വദേശി ആര്. അനില്‍ കുമാറില്‍ നിന്നും രണ്ടു ലക്ഷം രൂപ കടം വാങ്ങിയശേഷം നല്കിയ ചെക്ക്, അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയതിനെ തുടര്‍ന്ന് നല്കിയ കേസിലാണ് പിഴയൊടുക്കിയത്. 2014ല്‍ അനില്‍ കുമാര്‍ നല്കിയ പരാതിയില്‍, രഹ്നയ്ക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 2.10 ലക്ഷം പിഴയും ഒരുദിവസം കോടതി അവസാനിക്കും വരെ തടവു ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ രഹ്ന ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.പിഴയടച്ച് ഒരുദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും നിര്‍ദേശിച്ചത്. തുടര്‍ന്നാണ് തിങ്കളാഴ്ച രഹ്ന ആലപ്പുഴ സി.ജെ.എമ്മിനു മുമ്ബാകെ ഹാജരായി 2.10 ലക്ഷം രൂപ പിഴയടച്ചത്. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു.