Wednesday, December 11, 2024
HomeKeralaഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി എസ് ഹര്‍ജി നല്‍കിയത്. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു വി എസ് ആവശ്യപ്പെട്ടത്. കേസ് അവസാനിപ്പിച്ചതുകൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ചതാണ്. കേസില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ല. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്ന് തെളിവില്ല. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വഷണം നടത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭരണമാറ്റം കേസ് അന്വേഷണത്തെ ബാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന് മേല്‍ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി പദവിയില്‍ നിന്നും രാജിവെച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments