കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ

kejariwal

സഖ്യത്തിന് ശ്രമിച്ച കോണ്‍ഗ്രസിനെ തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുമ്പോള്‍ ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നാണ് അരവിന്ദ് കേജരിവാൾന്റെ ആരോപണം.കോണ്‍ഗ്രസിന്റെ ശ്രമം ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്താനാണ്. കോണ്‍ഗ്രസും ബിജപിയും തമ്മില്‍ രഹസ്യ ധാരണ ഉണ്ടെന്ന അഭ്യൂഹം ശക്തമാണെന്നും കെജ്രിവാള്‍ ആരോപിച്ചു.ഡല്‍ഹിയില്‍ ആആദ്മി പാര്‍ട്ടിയുമായി സഖ്യം ഇല്ലെന്നും മുഴുവന്‍ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഹൈകമാന്റിന് സഖ്യത്തില്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗത്തിനും എതിര്‍പ്പായിരുന്നു.