Saturday, December 14, 2024
HomeKeralaഎസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താൻ തീരുമാനം; പുതിയ അധ്യായന വർഷം മുതൽ

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്താൻ തീരുമാനം; പുതിയ അധ്യായന വർഷം മുതൽ

പുതിയ അധ്യായന വർഷം മുതൽ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച നടത്താൻ തീരുമാനമെടുത്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷമാണ് ഹയർ സെക്കന്‍ററി പരീക്ഷകൾ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. അടുത്ത അധ്യായന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകും. ഡിസംബർ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments