2020-21 അദ്ധ്യയനവര്‍ഷത്തെ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ നാളെ (7) രാവിലെ 10 മുതല്‍ 12 വരെ വടശ്ശേരിക്കര മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ള പട്ടികജാതി/പട്ടികവര്‍ഗ/ജനറല്‍ വിഭാഗത്തില്‍പ്പെട്ടതും നിലവില്‍ നാലാം ക്ലാസ് പരീക്ഷ പാസ്സായിട്ടുള്ളതുമായ കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കുട്ടികള്‍ മതിയായ രേഖകളും അപേക്ഷയുമായി അന്നേദിവസം ഹാജരാകണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.