കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം

meerabhai chanu

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായി ചാനുവിന് സ്വര്‍ണം. റെക്കോര്‍ഡോടെയാണ് ഇരുപത്തി മൂന്നുകാരിയായ ചാനു ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി നേടിയിരുന്നു.2014 ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചാനു വെള്ളി നേടിയിരുന്നു. കഴിഞ്ഞ ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണവും ചാനു നേടിയിരുന്നു