Saturday, April 20, 2024
HomeKeralaസിപിഎമ്മിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സിപിഎമ്മിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച സിപിഎമ്മിനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമുള്ളതല്ല സിപിഎമ്മിനെന്നും ചെന്നിത്തല പരിഹസിച്ചു. വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വായനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ തന്റെ പോരാട്ടം സിപിഎമ്മിനെതിരെയല്ലെന്നും സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടില്ലെന്നും പറഞ്ഞിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പോലും കേരളത്തിലെ സിപിഎമ്മുകാര്‍ മാന്യത കാണിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments