Wednesday, April 24, 2024
HomeKeralaപ്രിയങ്കയുമായി കുട്ടിക്കാലത്ത് തര്‍ക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് രാഹുല്‍

പ്രിയങ്കയുമായി കുട്ടിക്കാലത്ത് തര്‍ക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് രാഹുല്‍

പ്രിയങ്ക ഗാന്ധി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുട്ടിക്കാലത്ത് തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. പൂനെയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രിയങ്ക ഗാന്ധിയുമായി എന്നെങ്കിലും തര്‍ക്കങ്ങളോ വാഗ്വാദങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍. സഹോദരിയാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഇരുവര്‍ക്കും പരസ്പരം നന്നായി മനസ്സിലാക്കാന്‍ സാധിക്കും. തര്‍ക്കിക്കുന്നതിനോ വാദപ്രതിവാദത്തിനോ ഉള്ള സാഹചര്യം അഥവാ ഉണ്ടാകുകയാണെങ്കില്‍ തന്നെ താനോ, പ്രിയങ്കയോ അതില്‍നിന്ന് പിന്‍മാറും. ജീവിതത്തിലുടനീളം ഇരുവരും ഒരുമിച്ചുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. സഹോദര സ്നേഹത്തിന്റെ പവിത്രത ഊട്ടി ഉറപ്പിക്കുന്ന രക്ഷാ ബന്ധന്‍ ആഘോഷിക്കാറുണ്ടെന്നും രാഖി കെട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തെ ഓര്‍മകളെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. ചെറുപ്പത്തില്‍ മുത്തശ്ശിയുടെ മുറിയിലെ കര്‍ട്ടന് പുറകില്‍ ഒളിച്ച് നിന്ന് പ്രിയങ്കയെ പേടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ മുറിയില്‍ താനുണ്ടെന്ന് അറിയാമെങ്കിലും പേടിച്ചത് പോലെ പ്രിയങ്ക അഭിനയിക്കുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments