Thursday, April 18, 2024
HomeKeralaമുസ്‌ലിം ലീഗ് ഒരു വൈറസാണെന്ന് യോഗി;മതേതര പാര്‍ട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് ഒരു വൈറസാണെന്ന് യോഗി;മതേതര പാര്‍ട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിംലീഗിനെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.എന്‍ഡിഎയിലും പച്ചക്കൊടി പിടിക്കുന്ന പാര്‍ട്ടികളുണ്ട്. ലീഗിനെതിരായ യോഗിയുടെ വിമര്‍ശനം യോഗിയെ തിരിഞ്ഞ് കുത്തും. യോഗിക്ക് അറിവില്ലായ്മയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ഒരു വൈറസാണെന്നായിരുന്നു യോഗിയുടെ വിവാദപരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും യോഗി പറഞ്ഞിരുന്നു.വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ യോഗി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതൊന്നും ലീഗും കോണ്‍ഗ്രസ്സും കാര്യമാക്കുന്നില്ലെന്നും ഇതിന് ഇന്നലെ തന്നെ രാഹുല്‍ഗാന്ധി മറുപടി നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

യോഗി ആദിത്യനാഥിന്റെ അമേത്തിയില്‍ നിന്ന് മുസ്‌ലിം ലീഗിന് സ്വാധീനമുള്ള വയനാട്ടിലേക്ക് വന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഇന്നലെ പ്രതികരിച്ചിരുന്നു രാഹുല്‍. ‘..രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തിന്‍മേല്‍ നാഗ്പൂരില്‍ നിന്ന് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന ആക്രമണങ്ങള്‍, ജനാധിപത്യത്തിനെതിരായ ആക്രണമങ്ങള്‍, അതിനെതിരെ ഒരു സന്ദേശം നല്‍കുകയാണ് ഞാന്‍. വ്യത്യസ്ത വിചാര ധാരകള്‍, ഭാഷകള്‍ ഒക്കെ ഉള്ള നാടാണിത്. ഇവിടെ അത് നിലനില്‍ക്കുക തന്നെ വേണം. ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയട്ടെ ‘ മോദിയും യോഗിയും’ ആരോപിക്കുന്ന ഇത്തരം കാര്യങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നേ ഇല്ല..’രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന സി.പി.എമ്മിനും രാഹുല്‍ മറുപടി നല്‍കി. ‘കേരളത്തിലെ എല്ലാവരോടും, സി.പി.എമ്മിലേയും കോണ്‍ഗ്രസിലെയും സഹോദരീ സഹോദരന്മാരോട് എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്: എനിക്കറിയാം കേരളത്തില്‍ പരമ്പരാഗതമായി എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന്, അതങ്ങനെ തന്നെ തുടരും.എനിക്കറിയാം, സി.പി.എമ്മിനു ശ്രമിക്കാതിരിക്കാനാവില്ല. അവര്‍ക്ക് എനിക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല എന്ന്. പക്ഷേ ഞാന്‍ സി.പി.എമ്മിനെതിരെ ഒരു വാക്കും പറയില്ല. ഞാനതിനല്ല മത്സരിക്കുന്നത്. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ്, ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം പകരാനാണ് ഞാന്‍ ഇവിടെ നിന്ന് മത്സരിക്കുന്നത്.സി.പി.എമ്മിനു ശ്രമിക്കാതിരിക്കാന്‍ ആവില്ല എന്നതിനെ ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. അവര്‍ എനിക്കെതിരെ നടത്തുന്ന എല്ലാ അക്രമണങ്ങളെയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. പക്ഷേ പ്രചരണത്തില്‍ ഒരിടത്തും അവര്‍ക്കെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല. നന്ദി’രാഹുല്‍ നിലപാട് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments