Wednesday, April 24, 2024
HomeNationalചൗക്കീദാര്‍ പരാമര്‍ശത്തെക്കുറിച്ച്‌ വിശദമാക്കി രാഹുല്‍ ഗാന്ധി

ചൗക്കീദാര്‍ പരാമര്‍ശത്തെക്കുറിച്ച്‌ വിശദമാക്കി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നിരന്തരം ഉന്നയിക്കുന്ന ചൗക്കീദാര്‍ പരാമര്‍ശത്തെക്കുറിച്ച്‌ വിശദമാക്കി രാഹുല്‍ ഗാന്ധി. ഈ മുദ്റാവാക്യം തന്റെ സൃഷ്ടിയല്ലെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വാക്കുകള്‍. ചണ്ഡിഗഡില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ,​ ചൗക്കീദാര്‍ കര്‍ഷക കടങ്ങള്‍ക്ക് മാപ്പ് നല്‍കിയില്ല, ചൗക്കീദാര്‍ ആര്‍ക്കും തൊഴില്‍ നല്‍കിയില്ല, ചൗക്കീദാര്‍ നിങ്ങള്‍ക്ക് 15 ലക്ഷം നല്‍കിയില്ല എന്ന് പറഞ്ഞു. അപ്പോള്‍ അവിടെ നിന്ന ചില യുവാക്കള്‍ ഞാന്‍ ചൗകിദാര്‍ എന്ന് പറയുമ്ബോള്‍ ചോര്‍ ഹെ എന്ന് തിരികെ പറഞ്ഞു. അപ്പോള്‍ ഞാന്‍ പ്രസംഗം നിര്‍ത്തിയിട്ട് അവരോട് അത് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവരാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് പറഞ്ഞത്. അതൊരിക്കലും എന്നില്‍ നിന്നുണ്ടായതല്ല, രാജ്യമെമ്ബാടുമുള്ള ജനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ മുദ്റാവാക്യമാണ്. അത് കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ പറയുന്നുണ്ട്. അവര്‍ ചൗകിദാറെന്ന് പറയുമ്ബോള്‍ ആള്‍ക്കൂട്ടം ചോര്‍ ഹെ എന്ന് ഏ​റ്റുചൊല്ലും.’ രാഹുല്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ് ബി.ജെ.പിയുമായി ആദര്‍ശപരമായി യുദ്ധത്തിലായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉറപ്പായും കാണാനാകും. മോദിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും. ആര്‍ എസ് എസിനും മോദിക്കുമുള്ള ഏക ഭീഷണി ഞങ്ങള്‍ മാത്രമാണ്. ഭൂമി ഏ​റ്റെടുക്കല്‍ നിയമം എടുത്തുമാ​റ്റാന്‍ മോദി ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ 44 അംഗങ്ങളും ഒ​റ്റക്കെട്ടായി നിന്ന് അതിനെതിരെ പോരാടിയെന്നും രാഹുല്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments