Friday, April 19, 2024
HomeKeralaഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി;സരിത എസ്‌ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു

ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി;സരിത എസ്‌ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം സമയ ബന്ധിതം ആയി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സരിത എസ്‌ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു. 2018 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇത് വരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ഉള്‍പ്പടെ ഉള്ള നടപടികളിലേക്ക് കടക്കുന്നില്ല എന്ന് സരിത ആരോപിച്ചു. സരിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. സംഭവം നടന്ന് ഏഴ്‌ വര്‍ഷത്തിന് ശേഷം നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എന്ന ആവശ്യം അനവസരത്തില്‍ ഉള്ളത് ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments