Friday, April 19, 2024
HomeTechnologyഇന്ത്യയുടെ സ്വപ്നബഹിരാകാശ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രിയുടെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ സ്വപ്നബഹിരാകാശ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രിയുടെ വിക്ഷേപണം ഇന്ന്

ഇന്ത്യ വികസിപ്പിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വിക്ഷേപണം ഇന്ന്. സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചാണ് വിക്ഷേപണം നടക്കുക, 3,136 കിലോ ഭാരമുള്ള ജി സാറ്റ് 19 വാര്‍ത്താവിനിമയ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്. 16.2 മിനിട്ടില്‍ വിക്ഷേപണം പൂര്‍ത്തിയാകും. വൈകിട്ട് 5.28നാണ് വിക്ഷേപണം. പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ആദ്യ ക്രയോജനിക്ക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്‍ക്ക് 3.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ന് വൈകുന്നേരം 5.30നാണ് പറന്നുയരുക. തിരുവനന്തപുരം വിഎസ്‌സിയില്‍ 25 വര്‍ഷത്തെ ശ്രമഫലമായി നിര്‍മിച്ച റോക്കറ്റിന്റെ ഭാരം 640 ടണ്‍ ആണ്. 4 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിദൂര ഭ്രമണപഥത്തിലെത്തിക്കുന്ന മാര്‍ക്ക് 3 റോക്കറ്റിന് 10 ടണ്‍ ഭാരം സമീപ ഭ്രമണ പഥത്തിലെത്തിക്കാനും സാധിക്കും. തദ്ദേശീമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിനാണ് റോക്കറ്റിന് കരുത്തുപകരുക. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ രണ്ട് റോക്കറ്റുകളാണ് ഇതുവരെ ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഇവയുടെ ഭാരവാഹകശേി കുറവായിരുന്നതിനാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇതുവരെ വിക്ഷേപിച്ചിരുന്നത്.

വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 19 ഉപഗ്രഹവുമായാണ് റോക്കറ്റിന്റെ കന്നികുതിപ്പ്. വാര്‍ത്തവിനിമയം, ടെലിവിഷന്‍ സംപ്രേഷണം, അതിവേഗ ഇന്റര്‍നെറ്റ് എന്നിവക്കുള്ള അത്യാധുനിക ട്രാന്‍സ്‌പോണ്ടറുകള്‍ വഹിക്കുന്ന ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. റഷ്യ, ചൈന, അമേരിക്ക, യുറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് 4 ടണ്‍ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ ശേഷിയുള്ളത്. ഈ നിരയിലേക്കുള്ള ഇന്ത്യന്‍ രംഗപ്രവേശമായാണ് മാര്‍ക്ക് 3 വിക്ഷേപണത്തെ കാണുന്നത്. ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഐഎസ്ആര്‍ഒ സ്വപ്‌ന പദ്ധതിയിലെ നിര്‍ണ്ണായക ചുവടുകൂടിയാണ്. വിക്ഷേപണ വിജയത്തോടെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments