Wednesday, December 4, 2024
HomeNationalശശികലയ്ക്ക് 30 ദിവസത്തെ പരോള്‍; ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും

ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍; ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും

ബംഗലൂരുവിലെ ജയില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് പരോള്‍. 30 ദിവത്തേക്കാണ് പരോള്‍. ഇന്ന് വൈകിട്ട് ശശികല പുറത്തിറങ്ങും.

ശശികലയുടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇനിയുള്ള ദിവസങ്ങളെ ഏറെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടികെ ദിനകരനും കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിനകരന്‍ ഇന്ന് ശശികലയെ സന്ദര്‍ശിക്കാനിരിക്കേയാണ് ശശികലയുടെ പരോള്‍.

അതിനിടെ, സെക്രട്ടേറിയറ്റില്‍ തമിഴ്‌നാട് മന്ത്രിമാരുടെ അടിയന്തര യോഗവും ചേരുന്നുണ്ട്. ദിനകരന്റെ വരവോടെയാണ് യോഗം നിശ്ചയിച്ചതെങ്കിലും ശശികലയുടെ വരവ് എതിര്‍പക്ഷത്തിന് കനത്ത തിരിച്ചടിയാകും.

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല ഒരുങ്ങുന്നതിനിടെയാണ് കേസില്‍ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവ് ഫെബ്രുവരി 14ന് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ അനന്തരവന്‍ ദിനകരനെ മുഖ്യമന്ത്രിയാക്കാനായി ആര്‍ നഗറില്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ക്രമക്കേടു കണ്ട് വോട്ടെടുപ്പ് മാറ്റിവച്ചു. ഇതിനിടെയാണ് ദിനകരന്‍ അറസ്റ്റിലാകുന്നതും. അധികാരത്തിനായി നിലവിലെ മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഏറ്റുമുട്ടുന്നതും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കണ്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments