അഞ്ച് വര്‍ഷമായി പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബംഗ്ലാവിന് താഴുവീഴുന്നതായി നേരത്തെ അവതാരകന്‍ രമേഷ് പിഷാരടി രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെ ഷോയില്‍ രമേഷിന്റെ ഭാര്യയായെത്തുന്ന ആര്യയും ഇതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തി. ഷോ നിര്‍ത്തുകയാണെന്ന് പോലും ചാനല്‍ അധികൃതര്‍ അറിയിച്ചില്ലെന്നും ഷൂട്ട് ചെയ്തു വെച്ചിരിക്കുന്ന രണ്ടു മൂന്നു എപ്പിസോഡുകള്‍ പുറത്തുവരുമോ എന്നറിയില്ലെന്നുമാണ് ആര്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഷോ നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചെന്ന വാര്‍ത്തയുമായി ഫേസ്ബുക്ക് ലൈവിലെത്തിയിരിക്കുകയാണ് ആര്യ.കഴിഞ്ഞ ദിവസം താന്‍ നടത്തിയ സംഭാഷണവും പോസ്റ്റും എല്ലാവരെയും വിഷമിപ്പിച്ചു എന്നറിയാം. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാനെത്തിയത്. ഷോ തുടരാനാണ് ചാനലിന്റെ തീരുമാനം. താമസിക്കാതെ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും ആര്യ പറഞ്ഞു.