Wednesday, April 24, 2024
HomeNationalഅനുവാദമില്ലാതെ ഇളയരാജയുടെ പാട്ട് പാടിയാൽ പണി കിട്ടും

അനുവാദമില്ലാതെ ഇളയരാജയുടെ പാട്ട് പാടിയാൽ പണി കിട്ടും

ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. അനുമതിയില്ലാതെ വേദികളിലും ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വഴിയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഈ ആവശ്യവുമായി ഇളയരാജ മുമ്ബ് കോടതിയെ സമീപിച്ചിരുന്നു. അന്ന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചൊവ്വാഴ്ചയായിരുന്നു ഹര്‍ജിയില്‍ ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

തന്റെ ഗാനങ്ങള്‍ പാടുന്നതിന് ഗായകര്‍ പണം വാങ്ങിയാല്‍ അതിന്റെ ആനുപാതിക തുക തരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ സൗജന്യമായി തന്റെ പാട്ട് പാടുന്നവരോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇളയരാജ വ്യക്തമാക്കിയിരുന്നു. ഇളയരാജയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് അന്തിമ ഉത്തരവില്‍ പറയുന്നത്. അനുവാദം ചോദിക്കാതെ തന്റെ ഗാനങ്ങള്‍ സ്റ്റേജില്‍ ആലപിച്ചതിന് കഴിഞ്ഞ വര്‍ഷം എസ് പി ബാലസുബ്രഹ്മണ്യത്തിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments