സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറായാണ് പുതിയ നിയമനം. പകരം വയനാട് സബ് കലക്ടര്‍ പ്രേംകുമാറിനെ ദേവികുളം സബ് കലക്ടര്‍ ആയി നിയമിക്കും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. പ്ലാനിംഗ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. പട്ടികജാതി വകുപ്പ് ഡയറക്ടര്‍ പുകഴേന്തിയെ മില്‍മ എം.ഡി.ആയി നിയമിക്കാന്‍ തീരുമാനിച്ചു.