യുവതിയെ ബലാത്സംഗം ചെയ്തത് മൂന്നു വൈദികര്‍ മാത്രമെന്ന് വിവരം

doctor rape

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ യുവതിയെ ലൈംഗികമായി ഉപയോഗിച്ചെന്ന കേസിലെ സുപ്രധാന വിവരങ്ങള്‍ ഒരു സ്വകാര്യ ചാനലിന് ലഭിച്ചു. മൂന്ന് വൈദികര്‍ മാത്രമാണ് ബലാത്സംഗം ചെയ്തതെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഒരു വൈദികനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് കേസെടുത്ത ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികരില്‍ ജോണ്‍സന്‍ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. തുമ്ബമണ്‍ ഭദ്രാസനത്തിലെ വൈദികനായ ജോണ്‍സന്‍ കാറില്‍ വച്ച്‌ തന്റെ ശരീരത്ത് സ്പപര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. മറ്റ് 3 വൈദികര്‍ക്കെതിരെയും ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിക്കലിനും പുറമെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ വീടിന്റെ പരിസരങ്ങളിലും താമസിച്ച സ്ഥലങ്ങളിലും അന്വേഷണ സംഘം തെളിവെടുത്തു. യുവതിയുടെ ഭര്‍ത്താവായ പരാതിക്കാരന്റെ മൊഴി മൂന്നാം തവണയും ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച്‌ വരുത്തിയായിരുന്നു മൊഴിയെടുപ്പ്. തിരുവല്ലയില്‍ ക്യംപ് ചെയ്താണ് ക്രൈംബ്രൊഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.