ഗ​വാ​സ്ക​റെ മ​ര്‍​ദി​ച്ച കേ​സ്; എ​ഡി​ജി​പിയുടെ മ​ക​ളെ അറസ്റ്റ് ചെയ്യുന്നത് ത​ട​യാ​ൻ പറ്റില്ലാ-ഹൈ​ക്കോ​ട​തി

High court

പോ​ലീ​സ് ഡ്രൈ​വ​റായ ഗ​വാ​സ്ക​റെ മ​ര്‍​ദി​ച്ച കേ​സി​ല്‍ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സ്നി​ഗ്ധ​യു​ടെ അ​റ​സ്റ്റ് ത​ട​യാ​ൻ പറ്റില്ലായെന്നു ഹൈ​ക്കോ​ട​തി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്നി​ഗ്ധ ന​ല്‍​കി​യ ഹര്‍ജിയിലാണ്  ഉ​ത്ത​ര​വ്. എ​ഡി​ജി​പി​യു​ടെ മ​ക​ള്‍ എ​ന്തി​ന് അ​റ​സ്റ്റ് ഭ​യ​പ്പെ​ട​ണ​മെ​ന്ന് കോ​ട​തി. കോ​ട​തി​യു​ടെ ഭാ​ഗ​ത്തു ​നി​ന്ന് സം​ര​ക്ഷ​ണം വേ​ണ്ട​യാ​ള​ല്ല എ​ഡി​ജി​പി​യു​ടെ മ​ക​ളെ​ന്നും കോ​ട​തി അഭിപ്രായപ്പെട്ടു . അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന് സ്നി​ഗ്ധ​യു​ടെ ആ​വ​ശ്യ​ത്തെ​യും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തി​രു​ന്നു. സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ര്‍​ദി​ച്ച​ത് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​വ​ന്നാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ഡി​ജി​പി​യു​ടെ മ​ക​ളെ ഡ്രൈ​വ​ര്‍ മ​ര്‍​ദി​ച്ചു​വെ​ന്ന് ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ എ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ന്‍ കോ​ട​തി​യി​ല്‍ ചോ​ദി​ച്ചു. ജൂ​ലൈ 12ന് ​കോ​ട​തി ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ല്‍ സ്നി​ഗ്ധ​യെ​ക്കെ​തി​രെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്ന് ബു​ധ​നാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചി​രു​ന്നു. ഗ​വാ​സ്ക​റു​ടെ ഹ​ര്‍​ജി​യി​ലാ​ണ് ക്രൈ​ബ്രാ​ഞ്ച് ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഗ​വാ​സ്ക​ര്‍​ക്കെ​തി​രെ സ്നി​ഗ്ധ ന​ല്‍​കി​യ പ​രാ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വാ​സ്ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്നി​ഗ്ധ​യു​ടെ പ​രാ​തി​യി​ല്‍ ഗ​വാ​സ്ക​റെ അ​റ​സ്റ്റു ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് വി​ല​ക്കി​യി​രു​ന്നു